novak-djockovic
novak djockovic

മാഡ്രിഡ് : സെമിയിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ച് വിസ്മയം സൃഷ്ടിച്ചിരുന്ന യുവതാരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ ഫൈനലിൽ കീഴടക്കി ലോക ഒന്നാം നമ്പർ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പൺ ടെന്നിസ് കിരീടം സ്വന്തമാക്കി. 6-3, 6-4 എന്ന സ്കോറിനാണ് നൊവാക്ക് ഗ്രീക്ക് താരത്തെ തോൽപ്പിച്ചത്.

3 നൊവാക്കിന്റെ മൂന്നാം മാഡ്രിഡ് ഓപ്പൺ കിരീടമാണിത്. 2011, 16 വർഷങ്ങളിലാണ് നൊവാക്ക് ഇതിനുമുമ്പ് ഇവിടെ കിരീടം നേടിയിരുന്നത്.

33

മാസ്റ്റേഴ്സ് കിരീടങ്ങളുമായി നൊവാക്ക് റാഫേൽ നദാലിന്റെ നേട്ടത്തിന് ഒപ്പമെത്തി. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ നേടാൻ മാഡ്രിഡിലെ വിജയം എനിക്ക് ആത്മവിശ്വാസമേകുന്നു.

-നൊവാക്ക് ജോക്കോവിച്ച്.