health

പ്രോസ്‌റ്റേറ്റ് വീക്കം മൂലം മൂത്രതടസമുള്ള രോഗികളിൽ 70 ശതമാനം പേർക്കും മൂത്രം മൂത്രസഞ്ചിയിൽ ശേഖരിച്ച് വളരെനേരം നിറുത്താൻ പറ്റാത്ത അവസ്ഥയുണ്ട്. പെട്ടെന്ന് മൂത്രം ഒഴിക്കുവാൻ തോന്നുക, അല്ലെങ്കിൽ മൂത്രം അറിയാതെ പോവുക മുതലായവ ഇത്തരം രോഗികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ലേസർ ശസ്ത്രക്രിയ മൂലം ഇൗ രോഗികളിൽ 80 ശതമാനം പേർക്കും ആശ്വാസം ലഭിക്കുന്നുണ്ട്. പ്രായം മൂലം മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഇത്തരം രോഗലക്ഷണങ്ങൾക്ക് കാരണമാകുന്നു.

ഫോട്ടോ സെലക്ടീവ് വേപ്പറൈസേഷൻ, ഹോൾമിയം ലേസർ പ്രോസ്റ്റാറ്റൈക്ടമി, തുളിയം ലേസർ പ്രോസ്റ്റാറ്റൈക്ടമി മുതലായവയാണ് പ്രധാനപ്പെട്ട ലേസർ ശസ്ത്രക്രിയാ രീതികൾ. മൂത്ര പ്രവാഹത്തിന്റെ വേഗത, മൂത്രസഞ്ചി ഒഴിഞ്ഞുപോകുന്നത് മുതലായവയ്ക്ക് ഹോൾമിയം ലേസർ ചികിത്സ കൂടുതൽ ഫലപ്രാപ്തി തരുന്നു. മൂത്രം ഒഴിക്കുന്ന തവണകൾ, മൂത്രം പെട്ടെന്ന് പോവുക, അറിയാതെ പോവുക മുതലായ ലക്ഷണങ്ങൾ ലേസർ ശസ്ത്രക്രിയയിലൂടെ. ആദ്യത്തെ 5 വർഷം ശമനമുണ്ടാകുന്നു.

ഫോട്ടോ സെലക്ടീവ് വേപ്പറൈസേഷൻ കഴിഞ്ഞ രോഗികളിൽ പ്രോസ്റ്റേറ്റ് വീക്കം വീണ്ടും ഉണ്ടാകുന്നതുകൊണ്ട് മൂത്രത്തിന്റെ തടസവും മറ്റു രോഗലക്ഷണങ്ങളും ഹോൾമിയം ലേസർ പ്രോസ്റ്റാറ്റൈക്ടമിയേക്കാളും കൂടുതൽ ഉണ്ടായി കാണുന്നു. ഫോട്ടോസെലക്ടീവ് വേപ്പറൈസേഷനിൽ പ്രോസ്റ്റേറ്റ് വീക്കം പൂർണമായി നീക്കം ചെയ്യപ്പെടാത്തതാണ് ഇതിന് കാരണം. എന്നാൽ ഹോൾമിയം ലേസർ പ്രോസ്റ്റാറ്റൈക്ടമിയിൽ പ്രോസ്റ്റേറ്റ് വീക്കം മൊത്തമായി നീക്കം ചെയ്യപ്പെടുന്നതുകൊണ്ട് രോഗ ലക്ഷണങ്ങൾ

കുറയുന്നു.

ഡോ. എൻ. ഗോപകുമാർ.