കുഴിത്തുറ: കന്യാകുമാരിയിൽ രാജാക്ക മംഗലത്തിനടുത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്കടുത്തു . മധുര അവന്യപുരം സുബ്രഹ്മണ്യന്റെ മകൻ കൃഷ്ണകുമാറിന്റെ(19) മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.. കൃഷ്ണകുമാറും സുഹൃത്തുക്കളായ നാരായണകുമാർ, സുദർശൻ, ശിവനാർ എന്നിവരും കന്യാകുമാരി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു. ഞായറാഴ്ച ഉച്ചയോടെ രാജാക്കാമംഗലം കടലിൽ കാൽ നനയ്യ്ക്കാനിറങ്ങിയപ്പോൾ ഇവർ തിരയിൽപ്പെട്ടു . നിലവിളി കേട്ടെത്തിയ നാട്ടുകാർ നാരായണകുമാർ, സുദർശൻ,ശിവനാർ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. മറൈൻ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കൃഷ്ണകുമാറിനുവേണ്ടി കടലിൽ തിരച്ചിൽ നടത്തുകയായിരുന്നു . അതിനിടയിൽ തിങ്കളാഴ്ച സന്ധ്യയ്ക്ക് കൃഷ്ണകുമാറിന്റെ മൃതദേഹം കരയ്ക്കടുത്തു.