coral-1-

ഇറ്റലിയുടെ കടൽതീരത്ത് ആദ്യമായി അപൂർവ പവിഴപ്പുറ്റ് ശേഖരം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഗവേഷകർ. പല നിറത്തിൽ പലതരം.. എന്തുകൊണ്ട് ഇതുവരെ ഇത് കണ്ടെത്താനായില്ല എന്നാണ് ഗവേഷകർ ചോദിക്കുന്നത്. അഡിയാട്രിക് കടലിന് സമാന്തരമായി 2.5 കിലോമീറ്റർ ദൂരത്തിലായാണ് ഇത് വ്യാപിച്ചിരിക്കുന്നത്. 30 മുതൽ 55 മീറ്റർ വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന് കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്നില്ല. സമുദ്രത്തിലൂടെ ഒഴുകി നടക്കുന്ന ജൈവപദാ‌ർത്ഥങ്ങളിൽ നിന്നാണ് ഇവയ്ക്ക് ഊർജം ലഭിക്കുന്നത്. അതിനാൽതന്നെ കുറച്ച് പോരായ്മകളും ഇവയ്ക്കുണ്ട്. നിറങ്ങളുണ്ടെങ്കിലും മങ്ങിയ രീതിയിലാണ്. കടലിന്റെ താപനില വർദ്ധിച്ചാൽ ഇതിൽ വസിക്കുന്ന ആൽഗകൾ ചാവും. പവിഴപ്പുറ്റിന്റെ നിറം നഷ്ടമാവാൻ ഇത് കാരണമാകും. എന്തായാലും ആദ്യമായി കണ്ടെത്തിയ പവിഴപ്പുറ്റ് മേഖലയെ ബയോ ഹോട്ട് സ്പോട്ട് മേഖലയായി പ്രഖ്യാപിക്കാനാണ് തീരുമാനം.