തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് വൈകിട്ട് 5ന് കരമന മസ്ദൂർ ഭവനിൽ പ്രവർത്തക സമിതി യോഗം ബി.എം.എസ് ദേശീയ സെക്രട്ടറി രാജ്ബിഹാരി ശർമ്മ ഉദ്ഘാടനം ചെയ്യും. നാളെ കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ പ്രതിനിധി സമ്മേളനം ബി.എം.എസ് ദേശീയ പ്രസിഡന്റ് സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യും. ജി.കെ. അജിത് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് തമ്പാനൂരിൽ പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ അദ്ധ്യക്ഷത വഹിക്കും.