may14c

ആറ്റിങ്ങൽ: ആട്ടോറിക്ഷ ‌ഡ‌്രൈവറുടെ സത്യസന്ധത കാരണം വീട്ടമ്മയ്ക്ക് തിരിച്ചുകിട്ടിയത് മറന്നു വച്ചുപോയ പണവും വിലപിടിപ്പുള്ള രേഖകളും. ആട്ടോ ഡ്രൈവർ സുദർശനനാണ് പണവും രേഖകളും തിരിച്ചു നൽകി ഏവർക്കും മാതൃകയായത്. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ആർ.വി ടവറിൽ താമസിക്കുന്ന റിട്ട. അദ്ധ്യാപിക ചെറുപുഷ്പം പണവും രേഖയും അടങ്ങിയ ബാഗ് ആട്ടോയിൽ മറന്നു. ഇത് ആട്ടോ ഡ്രൈവറായ പൊയ്‌കമുക്ക് സ്വദേശി സുദർശനൻ ട്രാഫിക് എസ്.ഐ ജയേന്ദ്രനെ ഏല്പിക്കുകയായിരുന്നു. ഈ സമയം വീട്ടമ്മയും പരാതിയുമായി ട്രാഫിക് എസ്.ഐയെ സമീപിച്ചു. തെളിവുകൾ പരിശോധിച്ച് വീട്ടമ്മയ്ക്ക് പണവും രേഖകളും എസ്.ഐ തിരിച്ചേൽപ്പിച്ചു. ബാഗിൽ 5000 രൂപയും രേഖകളുമാണ് ഉണ്ടായിരുന്നത്.