വർക്കല: ശ്രീനടരാജ സംഗീതസഭ പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ പ്രൊഫ.എസ്.ഈശ്വരവർമ്മയ്ക്ക് നാരായണഗുരുകുല അദ്ധ്യക്ഷൻ മുനി നാരായണപ്രസാദ് സമ്മാനിച്ചു.ഗുരുനാരായണഗിരിയിൽ നടന്ന സാംസ്കാകരി സമ്മേളനത്തിൽ 15001രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനിച്ചത്. ചലച്ചിത്രനടൻ മധുപാൽ ഉദ്ഘാടനം ചെയ്തു. പിന്നണിഗായകൻ ജി.ശ്രീറാം മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ. സി.എസ്.ജയറാം, ഡോ.എസ്.ജയപ്രകാശ്,കെ.ബാജി എന്നിവർ സംസാരിച്ചു. സഭയിലെ മുതിർന്ന അംഗങ്ങളായ പി.പ്രഭ, ശശിധരൻ, ഡോ.ലോഹിദാസ്, മുരളീധരരു,ഡോക്ടറേറ്റ് നേടിയ വിഭ, വിസ്മയചാനൽ വാർത്താ അവതാരകൻ അനിഷ്ക്കർ ശശിധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപ്രതിഭകൾക്കുളള സമ്മാനം ഐസിസിആർ ഡെപ്യൂട്ടി ഡയറക്ടർ കാർത്തികേയൻ വിതരണം ചെയ്തു. സംഗീതസഭയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി തെങ്കരമഹാരാജൻ അവതരിപ്പിച്ച സംഗീതസദസും നടന്നു.