maraayamuttam-suicide
maraayamuttam suicide

തിരുവനന്തപുരം: മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബാങ്കിന്റെ കടുത്ത ഭീഷണിയും സമ്മർദ്ദവും മൂലമാണ് ഈ കടുംകൈ ചെയ്യേണ്ടി വന്നത്. ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളെ പ​റ്റിക്കുന്ന അതിസമ്പന്നർ സുരക്ഷിതരായി നാട് വിടുമ്പോഴാണ് തലചായ്ക്കാൻ ഒരു കൂര പണിയാൻ ചെറിയ തുക വായ്പ എടുക്കുന്നവർക്ക് ആത്മഹത്യയിൽ അഭയം തേടേണ്ടി വരുന്നത്.
ബാങ്കുകളുടെ കടുത്ത നടപടികൾ കാരണം കർഷകരും പാവങ്ങളും ആത്മഹത്യ ചെയ്യുന്നത് കേരളത്തിൽ നിത്യസംഭവം ആയിട്ടുണ്ട്. ബാങ്കുകൾ ജപ്തി നടപടിയുമായി മുന്നോട്ട് പോവുമ്പോൾ സർക്കാർ ചർച്ചകളും നടത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.