തിരുവനന്തപുരം: ഫെഡറൽ ബാങ്ക് വേങ്ങോട് ശാഖയുടെ പ്രവർത്തനം കുടവൂർ തോന്നയ്ക്കൽ സാംസ്‌കാരിക സമിതിക്കു സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി. വിജിലൻസ് എസ്.പി ഷെറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. എ.ടി.എം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായരും, സേഫ് ഡെപ്പോസിറ്റ് മെഷീൻ പോത്തൻകോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് കുമാറും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോണൽ ഹെഡും, സീനിയർ വൈസ് പ്രസിഡന്റുമായ അനിൽ കുമാർ വി വി അദ്ധ്യക്ഷനായി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആറ്റിങ്ങൽ റീജിയണൽ ഹെഡുമായ ഷിബു തോമസ്, വേങ്ങോട് ബ്രാഞ്ച് തലവനും മാനേജരുമായ വെങ്കടേഷ് എന്നിവരും പങ്കെടുത്തു.