photo

തിരുവനന്തപുരം : പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി ജീവശാസ്ത്ര മേഖലയിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര അവബോധന പരിപാടി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി. ദത്തൻ ഉദ്ഘാടനം ചെയ്തു. സ്ഥാപന മേധാവി ഡോ. ആർ. പ്രകാശ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ബൊട്ടാണിക് ഗാർഡൻ ശാസ്ത്രജ്ഞൻ ഡോ.എൻ.എം. മോഹനൻ സ്വാഗതവും ഡോ.കെ.ബി. രമേശ് കുമാർ കൃതജ്ഞതയും പറഞ്ഞു. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സഹായത്തോടെ 17 വരെ നീണ്ടുനിൽക്കുന്ന ശാസ്ത്ര സമീക്ഷയിൽ ബൊട്ടാണിക് ഗാർഡനിലെ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ക്ളാസുകൾ നയിക്കുന്നു.