പാറശാല: തെരുവിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വൃദ്ധൻ ധനുവച്ചപുരം പാർക്ക് ജംഗ്‌ഷനിലെ വെയ്റ്റിംഗ് ഷെഡിൽ മരിച്ച നിലയിൽ . കൊല്ലയിൽ നടൂർകൊല്ല ചെമ്പറ പാറക്കോട്ടുകോണത്ത് തെക്കിൻകര പുത്തൻവീട്ടിൽ കമലാസന പണിക്കർ (85) ആണ് മരിച്ചത്. അവിവാഹിതനായ ഇയാൾ കുറേനാളായി വീട്ടുകാരുമായി അകന്ന് റോഡുവക്കിലെ വിവിധ വെയ്റ്റിംഗ് ഷെഡുകളിൽ കഴിഞ്ഞുവരുകയായിരുന്നു . ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പാറശാല പൊലീസിൽ വിവരം അറിയിച്ചിരുന്നു . മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.