തിരുവനന്തപുരം: ഏപ്രിൽ 7ന് നടന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ രണ്ടാം പേപ്പറിന്റെ ഫലം പ്രസിദ്ധീകരിച്ചു. ബി.ആർക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം പേപ്പറിന്റെ സ്കോറാണ് പരിഗണിക്കുക. jeemain.nic.in എന്ന വെബ്‌സൈ​റ്റിൽ ഫലം ലഭ്യമാണ്. 1,69,725 പേരാണ് ഏപ്രിലിൽ പരീക്ഷയെഴുതിയത്. എൻജിനിയറിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിന് മാനദണ്ഡമായി കണക്കാക്കുന്ന പേപ്പർ ഒന്നിന്റെ ഫലം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.