died

തിരുവനന്തപുരം: മെഡിക്കൽ കോളേജിനുള്ളിൽ നിർമ്മാണജോലിയിലേർപ്പെട്ടിരുന്ന ബംഗാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ കുച്ഛ് ബിഹാർ സ്വദേശി വനമാലി ദാസാണ് (22) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ദന്തൽ കോളേജിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മെഡി. കോളേജ് പൊലീസ് കേസെടുത്തു.