ആലുവ: എടയാറിൽ ആറ് കോടി രൂപയിലേറെ വില വരുന്ന 20 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ അന്വേഷണം ആറ് ദിവസം പിന്നിടുമ്പോൾ കാറിലുണ്ടായ ജീവനക്കാരടക്കം പൊലീസ് ചോദ്യം ചെയ്തത് 32 പേരെ. മാണിത്. എന്നാൽ, ഇത്രയും പേരെ ചോദ്യം ചെയ്തെങ്കിലും രണ്ടംഗ കവർച്ചാ സംഘത്തിലേക്ക് എത്തുന്ന യാതൊരു തുമ്പും പൊലീസിന് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ കൂടുൽപ്പേരെ ചോദ്യം ചെയ്യാനുള്ള നീക്കാമാണ് പൊലീസ് നടത്തുന്നത്. സ്വർണം കവർന്ന ശേഷം പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് മറ്റ് വാഹത്തിൽ കടന്നോയെന്ന് പൊലീസ് സംശയിക്കുന്നു. ഇതേതുടർന്ന് പ്രദേശത്തെ കൂടുതൽ സി.സി.ടി.വി കാമറകൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശ്രമകരമായ ദൗത്യമാണെങ്കിലും എത്രയും വേഗം പരിശോധ പൂർത്തിയാക്കി പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, കേസന്വേഷണം ഇന്ന് ആലുവ സി.ഐ സലീഷ് കുമാർ ഏറ്റെടുക്കും. നേരത്തെ ആലുവ ആലുവ ഡിവൈ.എസ്.പി കെ.എ. വിദ്യാധരനെയാണ് പ്രത്യേക അന്വേഷണ സംഘത്തലവനായി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, ഡിവൈ.എസ്.പിക്ക് മറ്റ് ചില കേസുകളുടെ ചുതമലയുള്ളതിനാൽ കവർച്ച കേസ് സി.ഐയ്ക്ക് കൈമാറുകയായിരുന്നു. സൈബർ വിദഗ്ദ്ധരടക്കം 20 ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സി.ജി.ആർ മെറ്റലോലോയിസിലേക്ക് കൊണ്ടുവന്ന സ്വർണം കമ്പനി ഗേറ്റിന് സമീപത്ത് നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയത്. കാറിലുണ്ടായിരുന്ന ജീവനക്കാരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം മുന്നോട് പോകുന്നത്.
സ്വർണ കവർച്ചയിൽ കമ്പനി ജീവനക്കാർക്ക് പങ്കില്ലെന്ന നിലപാടുമായി ഉടമ പനമ്പിള്ളി നഗർ സ്വദേശി ജെയിംസ് ജോസ് രംഗത്തെത്തിയിട്ടുണ്ട്. കമ്പനി ഉടമ ജീവനക്കാർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും മുഴുവൻ ജീവനക്കാരുടെയും കോൾ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. ജില്ലാ സൈബർ സെല്ലിന്റെയും സഹായമുണ്ട്. ബൈക്കിലെത്തി സ്വർണം തട്ടിയ പ്രതികൾ സംഭവം നടക്കുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പേ സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. സി.ജി.ആർ മെറ്റലോലോയിഡ് കമ്പനിക്ക് സമീപമുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മണിക്കൂറുകൾക്ക് മുമ്പേയുള്ള പ്രതികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.