ലോകത്തെ സമ്പന്നരിൽ പ്രധാനിയാണ് സുൽത്താൻ ഒഫ് ബ്രുണേ.ഹസനാൽ ബോൽക്കിയാഹ് എന്നാണ് സുൽത്താന്റെ പേര്.1967ലാണ് ഇദ്ദേഹം അധികാരമേറ്റത്. സുൽത്താന്റെ കാറുകളോടുള്ള പ്രണയം ഏറെ പ്രശസ്തമാണ്. കാറുകൾക്ക് മാത്രമായി മൂന്ന് കൊട്ടാരമുണ്ട്. ചില്ലറ സെറ്റപ്പകളൊന്നുമല്ല ഇൗ കൊട്ടാരങ്ങളിലുള്ളത്. രാജ്യത്തിന്റെ തലസ്ഥാനമായ ബന്തർ സെരി ബേഗവാനിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.300 കാറുകൾ വീതം ഓരോ കൊട്ടാരത്തിലുമുണ്ട്. 604 റോൾസ് റോയസ്, 574 മെഴ്സിഡസ് ബെൻസ്, 452 ഫെരാരി ഗോൾഡ് പ്ളേറ്റഡ്, 282 ബി.എം.ഡബ്ളിയു,382 ബെന്റ്ലി,21 ലംബോർഗിനി 11 ആസ്റ്റൺ മാർട്ടിൻ എന്നിവയാണ് സുൽത്താന്റെ കാറുകളിൽ പ്രധാനം. ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോഴാണ് ബെന്റ്ലി ഉപയോഗിക്കുന്നത്.ഒാരോ രാജ്യങ്ങളിലും വ്യത്യസ്ഥ കാറുകളിലാണ് യാത്ര.സുൽത്താന്റെ വാഹനങ്ങൾ കാണാൻ നാട്ടുക്കാർക്ക് രണ്ട് ദിവസം അവസരം കൊടുത്തിട്ടുണ്ട്. സുൽത്താന്റെ മറ്റൊരു ലഹരി കാർ റെയ്സാണ്.റെയ്‌സിംഗ് കാറുകളും ഇതിനായി വാങ്ങാറുണ്ട്.
സുഖിച്ച് ജീവിക്കുക എന്നതാണ് സുൽത്താന്റെ തിയറി. ബ്രുണെയിൽ ഇലക്‌ഷൻ ഇല്ല. സുൽത്താൻ ഒഫ് ബ്രുണേ തന്നെ ഇലക്ഷൻ നിൽക്കുന്നു. ജയിക്കുന്നു. ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്താൽ ഉള്ളിൽക്കിടന്ന് ഉണ്ടതിന്നണം.