gulf

റിയാദ്: വീട്ടിലെ ഫർണിച്ചർ വെയിലത്ത് ഇട്ടതിന് ശിക്ഷയായി സൗദി അറേബ്യയിൽ വീട്ടുജോലിക്കാരിയെ വെയിലത്ത് മരത്തിൽ കെട്ടിയിട്ടു. ഫിലിപ്പൈൻസ് സ്വദേശി ലൗലി അകോസ്റ്റ ബറുലോ എന്ന ഇരുപത്താറുകാരിയാണ് ക്രൂരമായ പീഡനങ്ങൾക്ക് ഇരായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്.

വിലയേറിയ ഫർണിച്ചർ വെയിലത്ത് ഇട്ടതിനാൽ അവയുടെ നിറം മങ്ങിയെന്നാരോപിച്ചായിരുന്നു ശിക്ഷ. ഒാടിപ്പോവാതിരിക്കാനായി കൈകാലുകൾ മരത്തിൽ കെട്ടിയിട്ടിരുന്നു. വെയിലിന്റെ ചൂട് അടിക്കുമ്പോഴുള്ള അവസ്ഥ മനസിലാക്കുന്നതിനായിരുന്നു ഇത്തരത്തിൽ ശിക്ഷിച്ചതെന്നാണ് തൊഴിലുടമ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഫിലിപ്പൈൻസ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.