v

കടയ്ക്കാവൂർ: പ്രവാസികൂട്ടായ്മയായ സൗഹൃദ കൂടാരത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ, ആഹാരങ്ങൾ മറ്റ് സഹായങ്ങൾ, രോഗികൾക്ക് മരുന്നും ജീവിതചെലവുകളും വീടില്ലാത്തവർക്ക് വീടും, വൈകല്ല്യമുള്ളവർക്ക് മുചക്ര വാഹനവും വിതരണം ചെയ്തു. സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടയ്ക്കാവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീല, പ്രിൻസിപ്പൽ ഷെർളികുര്യൻ, ഹെഡ്മിസ്ട്രസ് ലതാദേവി, ഹയർ സെക്കൻഡറി അദ്ധ്യാപകൻ എസ്. ഷാജി, വികസന സമിതി വൈസ് ചെയർമാൻ എസ്.ആർ. ജോതി, സൗഹൃദ കൂടാരം അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സൗഹൃദ കൂടാരം കോ-ഓർഡിനേറ്റർ ഇസാക്ക് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സന്തോഷ് നന്ദിയും പറഞ്ഞു.