neethi

കല്ലറ: നീതി മെഡിക്കൽ സ്റ്റോറിന് മുന്നിലെ വൻകുഴികൾ കാരണം മെഡിക്കൽ സ്റ്രോറിൽ എത്താനോ മരുന്നുകൾ വാങ്ങാനോ കഴിയാതെ രോഗികൾ. കാരേറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സപ്ളൈകോയുടെ കീഴിലുള്ള മെഡിക്കൽ സ്റ്റോറിന് മുന്നിലാണ് കുഴിയുള്ളത്. കെ.എസ്.ടി.പി.എ റോഡുപണിയുടെ ഭാഗമായി എടുത്ത കുഴികളാണ് ഇത്. ഇരുപത് മീറ്ററോളം നീളത്തിൽ ഓട നിർമ്മിക്കാൻ കിടങ്ങിന് സമാനമായി എടുത്ത കുഴി പണികൾ പൂർത്തിയാക്കാതെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

നാട്ടുകാരും മെഡിക്കൽ സ്റ്രോറിലെ ജീവനക്കാരും ഓടകൾ മൂടിത്തരാൻ നിരവധി തവണ കെ.എസി.ടി.പി.എ അധിൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.