rabis

തിരുവനന്തപുരം: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങൾ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാൾ (58) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെല്ലിന് മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2018ൽ 6 പേരും 2019ൽ ഒരാളുമാണ് പേവിഷബാധ സ്ഥിരീകരിച്ച് മരണമടഞ്ഞത്. ഇത് കൂടാതെ കന്യാകുമാരി സ്വദേശിയായ 30 വയസുകാരനും ചികിത്സ തേടാതെ വെമ്പായം സ്വദേശിയായ 8 വയസുകാരനും പേവിഷബാധ സംശയിച്ച് അടുത്തിടെ മരണമടഞ്ഞിരുന്നു. പട്ടി മാത്രമല്ല പൂച്ച, പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും പേവിഷബാധയോൽക്കാം. പേവിഷബാധ 100 ശതമാനം മാരകമായ വൈറസ് രോഗമാണ്.

എന്നാൽ അടിയന്തര ചികിത്സയിലൂടെയും പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും പൂർണമായും പ്രതിരോധിക്കാൻ കഴിയുന്നതാണ് പേവിഷബാധയെന്ന് സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ കോഓർഡിനേറ്ററും തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായ ഡോ. ഇന്ദു പി.എസ്. പറഞ്ഞു.

കടിയേറ്റൽ