ടൈംടേബിൾ
ജൂൺ 6 മുതൽ ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി, ജൂൺ 10 മുതൽ ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ബി.എ ആന്വൽ ഡിഗ്രി മേയ് 2019 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചതിൽ മേയ് 20 ലെ സബ്സിഡിയറി വിഷയമായ സൈക്കോളജി മേയ് 22 ലെ ജനറൽ സൈക്കോളജി എന്ന വിഷയമായും, ഹിസ്റ്ററി ഒഫ് ഇസ്ലാം (2017 അഡ്മിഷന് മുൻപ്) എന്നത് ഹിസ്റ്ററി ഒഫ് ഇസ്ലാം (2017 അഡ്മിഷൻ) എന്നും തിരുത്തി പ്രസിദ്ധീകരിക്കുന്നു. സൈക്കോളജി സബ്സിഡിയറി വിഷയമായിട്ടുളള വിദ്യാർത്ഥികൾ 22 ലെ ജനറൽ സൈക്കോളജി പരീക്ഷ എഴുതണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/റെഗുലർ/യു.ഐ.എം/ഈവനിംഗ്/ട്രാവൽ ആന്റ് ടൂറിസം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
സി.ബി.സി.എസ് ബി.കോം അഞ്ചാം സെമസ്റ്റർ 2016 അഡ്മിഷൻ (റഗുലർ), 2015, 2014, 2013 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം. ഇതിന് വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാകുന്ന കരട് മാർക്ക്ലിസ്റ്റ് ഉപയോഗിക്കാം.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2017 അഡ്മിഷൻ - റഗുലർ, 2016 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2015, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
മാർക്ക്ലിസ്റ്റ് കൈപ്പറ്റാം
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ എം.എ പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ ഇ.ജി v സെക്‌ഷനിൽ നിന്നു കൈപ്പറ്റണം.
ഹാൾടിക്കറ്റ്
സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്ക് പി.ജി/എം.ടെക് അഡ്മിഷന് വേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ചിട്ടുളളവർക്ക് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം 2017-19 എം.എ ഇംഗ്ലീഷ്, ബി.എൽ.ഐ.എസ്‌സി, എം.എൽ.ഐ.എസ്‌സി ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിച്ചു. പരാതികൾ 15 ദിവസത്തിനകം കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസിലിംഗ് ആൻഡ് റിസർച്ച് നടത്തുന്ന ഫിലോസഫിക്കൽ കൗൺസിലിംഗ് പി.ജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസിലിംഗ് ആൻഡ് റിസർച്ച്, ഫിലോസഫി പഠനഗവേഷണപകുപ്പ്, കേരള സർവകലാശാല, കാര്യവട്ടം പിൻ-695581, ഫോൺ: 0471 2308746, 9447586802 Email: departmentofphilosophyuok@gmail.com
പൂർവ വിദ്യാർത്ഥി സംഗമം
ചരിത്ര വിഭാഗത്തിലെ പൂർവ വിദ്യാർത്ഥി സംഗമം 21 ന് രാവിലെ 11.30 ന് കാര്യവട്ടത്തുള്ള ചരിത്ര വിഭാഗം സെമിനാർ ഹാളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2308839/9446533386