ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ചിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. സ്റ്റീഫൻ കോൺസ്റ്റന്റൈന് ഈ വർഷമാദ്യം എ.എഫ്.സി കപ്പിന് ശേഷം ഒഴിഞ്ഞ കസേരയിലേക്കാണ് 51 കാരനായ ഇഗോർ ഇരിക്കാനൊരുങ്ങുന്നത്. 250ൽ അധികം അപേക്ഷകരിൽ നിന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അഭിമുഖത്തിന് ക്ഷണിച്ചു. നാലുപേരിൽ ഒരാളായിരുന്നു ഇഗോർ. അഭിമുഖത്തിന് ശേഷം ടെക്നിക്കൽ കമ്മിറ്റി ഇഗോറിന്റെ പേര് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാർശ ചെയ്തു. ഇന്നലെ എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാർശ അംഗീകരിച്ചു.
1998ലെ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യൻ ടീമിൽ അംഗമായിരുന്നു ഡിഫൻഡറായിരുന്ന ഇഗോർ.
ലോകകപ്പിന് ശേഷം രണ്ട് വർഷം ഇംഗ്ളീഷ് ക്ളബ് വെസ്റ്റ്‌ഹാമിന് വേണ്ടി കളിച്ചു.
പരിശീലക വേഷത്തിലേക്ക് മാറിയ ഇദ്ദേഹം 2004/05 സീസണിൽ ക്രൊയേഷ്യൻ ക്ളബ് എച്ച്.എൻ.കെ ഹായ്ഭുക്കിനെ ദേശീയ ലീഗ് കിരീടത്തിലേക്ക് നയിച്ചു.
പിന്നീട് ഫസ്റ്റ് ഡിവിഷൻ ക്ളബ് വിൻകോവ്‌ചിയുടെയും എൻ.കെ. സാഗ്രെബിന്റെയും കോച്ചായെത്തിയ ഇഗോർ ഇരു ക്ളബുകളെയും തരംതാഴ്ത്തലിൽ നിന്ന് കരകയറ്റി.
2012ൽ ഇഗോർ സ്റ്റിമാച്ചിനെ ക്രൊയേഷ്യൻ ദേശീയ ടീമിന്റെ ചുമതല ഏൽപ്പിച്ചു. എന്നാൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തത് തിരിച്ചടിയായി.
ലോകകപ്പിൽ ബെൽജിയം, സെർബിയ, സ്കോട്ട് ലാൻഡ് എന്നിവരുൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് സ്വാഭാവിക യോഗ്യത നേടിക്കൊടുക്കാൻ ഇഗോറിന് കഴിഞ്ഞില്ല. ക്രൊയേഷ്യ പ്ളേ ഓഫിലെത്തിയെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തിലെ തോൽവിക്ക് ശേഷം രാജിവച്ചു.
# കളിക്കാരനായും പരിശീലകനായും ലോകകപ്പിൽ ഒരു പ്രമുഖ യൂറോപ്യൻ താരത്തെ പ്രതിനിധീകരിച്ച ഒരാൾ ഇന്ത്യൻ ഫുട്ബാൾ പരിശീലകനാകുന്നത് ഇതാദ്യം.
53
മത്സരങ്ങൾ 1990 നും 2002 നും ഇടയിൽ ക്രൊയേഷ്യയ്ക്ക് വേണ്ടി കളിച്ചു.
322
മത്സരങ്ങൾ പ്രൊഫഷണൽ ക്ളബ് ഫുട്ബാളിൽ വിവിധ ക്ളബുകൾക്കായി കളിച്ചു.
ഇഗോൾ സ്റ്റിമാച്ച്
കളിച്ച പ്രധാന ടീമുകൾ
ബ്രാക്കറ്റിൽ ഗോളുകൾ
1985 - 92 - ഹായ്ദുക്ക് സ്‌പ്ളിറ്റ് (64)
1992 - 94 കാഡിസ് (62)
1994 - 95 - ഹായ്ദുക്ക് സ്‌പ്ളിറ്റ് (27)
1995 - 99 ഡെർബികൗണ്ടി (84)
1999 - 2001 വെസ്റ്റ്‌ഹാം (43)
2001 - 2002 ഹായ്ദുക്ക് സ്‌പ്ളിറ്റ് (11)
പരിശീലിപ്പിച്ച പ്രധാന ടീമുകൾ
2005 - ഹായ്ദുക്ക് സ്‌പ്ളിറ്റ്
2006 സിബാലിയ
2009-10 എൻ.കെ. സാഗ്രെബ്
2015 സദർ
2015-16 സെപാഹൻ
2016 - 17 അൽ ഷഹാനിയ