തിരുവനന്തപുരം: 2019 മാർച്ച് 31ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 15046 പേർ പരീക്ഷ എഴുതിയതിൽ 2200 പേർ വിജയിച്ചു. വിജയശതമാനം 14.62 ആണ്. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുളള അപേക്ഷാഫാറം എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയച്ചുതരണം. അസൽ സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560311.