ഇതൊരു മഹാത്ഭുതമാണ്- ഉപ്പ് ഗോപുരങ്ങൾ! ഇറാനിലാണ് സംഗതി. ഇറാനും അറബി രാജ്യങ്ങൾക്കുമിടയിലുള്ള പേർഷ്യൻ കടലിടുക്ക് ഒരു കാലത്ത് വലുതായിരുന്നു. ഇന്നുകാണുന്ന കടലിനെക്കാളും ഒരു പാട് മടങ്ങ് വലിപ്പമുള്ളത്. കാലം ഇതിനെ ചെറുതാക്കിയെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. അതിലൊന്നാണ് ഉപ്പ് പാളികൾ കൊണ്ടുള്ള ഗോപുരംപോലെ തോന്നിക്കുന്നവ. സമുദ്രം പിൻവാങ്ങിയെങ്കിലും ഉപ്പ് ഇവിടെത്തന്നെ കെട്ടിക്കിടന്നു. പിന്നീട് വർഷങ്ങളെടുത്ത് ഭൗമപാളികളുടെ ചലനഫലമായി ഉപ്പ്, ഗോപുരം പോലെ ഉയർന്നു. സാറ്റലൈറ്റ് ദൃശ്യങ്ങളിൽവരെ ഇവയെ കാണാൻ കഴിയും. പേർഷ്യൻ കടലിടുക്കിനോട് ചേർന്നുള്ള സാർഗോസ് മലനിരകളിലാണ് ഇവ കൂടുതലായി കാണാൻ കഴിയുക. 138 ഉപ്പ് ഗോപുരങ്ങളാണ് ഇവിടെയുള്ളത്. 6.4മീറ്റർ നീളമുള്ള ഉപ്പ് ഗുഹയും ഇവിടെ കാണാം. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗുഹ.