fossil-

ഫോസിൽ എന്നൊക്കെ പറഞ്ഞാൽ തീർച്ചയായും വളരെ പഴക്കമുള്ളതായിരിക്കും. എന്നാൽ ഈയിടെയായി കണ്ടെത്തിയ ഫോസിൽ ഗവേഷകർക്കിടയിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. 99 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലാണ് ലഭിച്ചത്. 8.4 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള അട്ടയുടെ ഫോസിലാണ് കിട്ടിയത്. സുതാര്യമായ മരക്കറയിൽ പൊതിഞ്ഞ രീതിയിൽ കാണപ്പെട്ട ഇതിന് നാശം സംഭവിച്ചിട്ടില്ല. എന്തിനേറെ പറയുന്നു അഴുകിയിട്ടില്ല, ഉണങ്ങിയിട്ടില്ല. തേൻ നിറമുള്ള മരക്കറയിൽ പൊതിയപ്പെട്ടതിനാൽ പുറംലോകവുമായി യാതൊരു സമ്പർക്കവും അട്ടയ്ക്കുണ്ടായിരുന്നില്ല. അതിനാലാണ് ഇത്രയും നീണ്ട കാലയളവ് കഴിഞ്ഞിട്ടും അത് 'ഫ്രഷ്' ആയിരിക്കുന്നതെന്നാണ് പറയുന്നത്. കാലിപോഡിഡാ എന്നാണ് ഈ അട്ടയ്ക്ക് ഗവേഷകർ പേര് കൊടുത്തിരിക്കുന്നത്. മാത്രമല്ല, ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതുവരെ കണ്ടെത്തിയ അട്ട വർഗങ്ങളിലുൾപ്പെടാത്ത അട്ടയാണിത്. ഈ അട്ടയുടെ ഫോസിലിനാപ്പം തന്നെ മരക്കറയിൽ പൊതിഞ്ഞ നിലയിൽ 529 അട്ടകളുടെ ഫോസിലുകളും കിട്ടി.