lake-

മനുഷ്യ സ്പർശം അധികമേൽക്കാത്ത സ്ഥലമാണ് അന്റാർട്ടിക്ക. മഞ്ഞുമൂടി കിടക്കുന്ന അന്റാർട്ടിക്ക രഹസ്യങ്ങളുടെ കലവറ കൂടിയാണ്. ഏറ്റവുമൊടുവിൽ അന്റാർട്ടിക്കയുടെ കിഴക്കൻ ഭാഗത്ത് ഒരു പറ്റം തടാകങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇതുവരെ കാണപ്പെടാതിരുന്ന തടാകങ്ങൾ ഇപ്പോൾ എവിടെ നിന്ന് വന്നു എന്നറിയില്ല. അന്റാർട്ടിക്ക് സമുദ്രത്തിൽ നിന്ന് അധികം അകലെയല്ല ഈ തടാകങ്ങൾ. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞ് പാളിയായ ടോട്ടൻ എന്ന് പേരുള്ള മഞ്ഞ് പാളികൾക്കടിയിലാണ് തടാകങ്ങൾ. ടോട്ടൻ മഞ്ഞ് പാളികൾക്ക് 2 കിലോമീറ്റർ കനമുണ്ട്. കണ്ടെത്തിയവ ശുദ്ധജല തടാകങ്ങളാണെന്നാണ് കരുതുന്നത്. അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ, മഹാസമുദ്രങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാൻ തടാകങ്ങളുടെ കണ്ടെത്തൽ സഹായിക്കും എന്നാണ് കരുതുന്നത്.