ഭോപ്പാൽ: വിവാഹിതയായ സ്ത്രീയുടെ കൂടെ ഒളിച്ചോടിയതിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലി. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് ബന്ധുക്കളെയും തല്ലിച്ചതച്ചു. സ്ത്രീയുടെ ഭർത്താവാണ് യുവാവിനെ തല്ലിച്ചതച്ചത്. മദ്ധ്യപ്രദേശിലെ ധറിലാണ് സംഭവം. വടികൊണ്ടുള്ള തല്ലേറ്റ് അവശനായ രവി എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് സംസാരിക്കാനായി യുവാവ് രവിയെ വിളിച്ചു. എന്നാൽ സംസാരത്തിന് മുതിരാതെ ഇയാൾ രവിയെ മരത്തിൽ കെട്ടിയിട്ട് പൊതിരെ തല്ലുകയായിരുന്നു. രവിയുടെ കൂടെ എത്തിയ ബന്ധുക്കും മർദ്ദനമേറ്റു. സംഭവം കണ്ട് നിരവധി പേർ എത്തിയെങ്കിലും മൂവരെയും രക്ഷിക്കാൻ ആരുമെത്തിയില്ല. വീഡിയോ എടുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അവശരായ മൂവരെയും നാട്ടുകാരാണ് ആശുപത്രിയിലാക്കായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.