തിരുവനന്തപുരം: മാധവി സുകുമാരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞവർഷം കേരളകൗമുദി ആരംഭിച്ച സിവിൽ സർവീസ് പരിശീലന സ്കോളർഷിപ്പിന് മികച്ച പ്രതികരണമാണ് വായനക്കാരായ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചത്. യുവതലമുറയ്ക്ക് സിവിൽ സർവീസ് പരിശീലനരംഗത്ത് മികച്ച അവസരമൊരുക്കുക എന്ന ദൗത്യം ഇത്തവണയും ഞങ്ങൾ ഏറ്റെടുക്കുകയാണ്. കോച്ചിംഗ് സ്ഥാപനമായ എ.എൽ.എസ്. ഐ.എ.എസുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ സിവിൽ സർവീസ് പഠനത്തിന് ചേരുന്ന ഓരോ വിദ്യാർത്ഥിയും സ്കോളർഷിപ്പിന് അർഹരാണ്.
ഡിഗ്രി പൂർത്തിയായവർക്ക് ഒരു വർഷം ഫുൾടൈമായി മെയിൻ കം പ്രിലിമിനറി കോഴ്സിന് ചേരാം. ഡൽഹിയിൽ ഏതാണ്ട് രണ്ട് ലക്ഷം രൂപ ഫീസ് വരുന്ന ഈ കോഴ്സിന് കേരളത്തിൽ 60,000 രൂപയ്ക്ക് കേരളകൗമുദി വായനക്കാർക്ക് ചേരാം. ബാക്കി തുക കേരളകൗമുദി, എ.എൽ.എസ്.ഐ.എ.എസിന് നൽകും.
ഡിഗ്രി, പ്ളസ് ടു, പ്ളസ് വൺ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഐ.എ.എസ് ഫൗണ്ടേഷൻ എന്ന മറ്റൊരു പ്രോഗ്രാമിലും ചേരാം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും പരിശീലനം. അൻപതിനായിരം രൂപ ഫീസ് വരുന്ന ഈ പ്രോഗ്രാമിന് കേരളകൗമുദി വായനക്കാർ 25000 രൂപ നൽകിയാൽ മതിയാകും. ബാക്കി തുക സ്കോളർഷിപ്പാണ്. സാധാരണക്കാരായ വിദ്യാർത്ഥികളെയും ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നതശ്രേണിയിലേക്ക് ഉയർത്തുകയാണ് കേരളകൗമുദിയുടെ ലക്ഷ്യം. യുവതലമുറയ്ക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങളും പദ്ധതിയുടെ
നിയമാവലിയും നാളത്തെ കേരളകൗമുദിയിൽ