aji

വർക്കല: ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അജി .എസ്.ആർ.എം ശിവഗിരി മഹാസമാധിയിലെത്തി പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ഇന്നലെ രാവിലെ 11 മണിയോടെ പാർട്ടി പ്രവർത്തകർക്കൊപ്പം ശിവഗിരിയിലെത്തിയ അജി മഹാസമാധി, ശാരദാമഠം, വൈദികമഠം, ബോധാനന്ദസ്വാമികളുടെ സമാധിപീഠം എന്നിവിടങ്ങളിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. മഹാസമാധിയിൽ വിശേഷാൽപൂജ നടത്തിയ ശേഷം ആരതിയും തൊഴുതു. തുടർന്ന് ഗുരുപൂജ അന്നദാനവും നടത്തി. കോവളം ടി.എൻ. സുരേഷ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, മലയിൻകീഴ് രാജേഷ്, ആലുവിള അജിത്ത്, പെരുങ്ങുഴി ശ്രീകുമാർ, നെടുമങ്ങാട് രാജേഷ്, പേട്ട രാധാകൃഷ്ണൻ, പാങ്ങോട് ചന്ദ്രൻ, കല്ലമ്പള്ളി സുജാത, ഗീതാ മധു, വേണുകാരണവർ, ഡി. വിപുനരാജ്, ദീപ, സന്ദീപ് പച്ചയിൽ, കല്ലമ്പലം നകുലൻ, മേനാപ്പാറ സുകുമാരൻ, ജി. ശിവകുമാർ, കിരൺചന്ദ്രൻ, അനൂപ് വെന്നികോട്, രജനു പനയറ, ഇടവക്കോട് രാജേഷ്, സജി .എസ്.ആർ.എം, സനൽ വലയന്റകുഴി, സുനിൽ പ്ലാവഴികം, ബോബി വർക്കല, പ്രസാദ് പ്ലാവഴികം, മുരളീധരൻ, എവർഷൈൻ മോഹൻദാസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.