padeyam

ഉഴമലയ്ക്കൽ:ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത പാഥേയം പദ്ധതി ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻ കുഴി വാർഡിൽ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് അംഗം മഞ്ചു,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.വാർഡിലെ നിർദ്ധരായ കുടുംബങ്ങൾക്കാണ് എല്ലാ ദിവസവും കുടുംബശ്രീ വഴി ഉച്ചയ്ക്ക് ഭക്ഷണം നൽകുന്നത്.