bharat

തിരുവനന്തപുരം: വൈജ്ഞാനിക സാഹിത്യത്തിന് ബഹുമുഖ പ്രതിഭയായ എൻ.വി. കൃഷ്ണവാര്യരെ പോലെ സംഭാവന ചെയ്‌തിട്ടുള്ള മറ്റൊരാളില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എൻ.വി സാഹിത്യവേദിയുടെയും കാൻഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന എൻ.വി ജന്മദിനാഘോഷവും വൈജ്ഞാനിക സാഹിത്യപുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒപ്പം വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു. സാഹിത്യവേദി ചെയർമാൻ ഡോ. എം.ആർ. തമ്പാൻ അദ്ധ്യക്ഷനായി. ഡോ. എം.എൻ.ആർ. നായർ, ഡോ. വി.കെ. ദാമോദരൻ, ബി.എസ്. ബാലചന്ദ്രൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, ജയാ ശ്രീകുമാർ, ഡോ. ആർ. സത്യജിത്ത് തുടങ്ങിയവർ പങ്കെടുത്തു.