തിരുവനന്തപുരം: പേട്ട ജാമ്പിൻമൂട്ടിൽ മുൻ ഡി.ഐ.ജി പരേതനായ ഗംഗാധരന്റെ മകളും പരേതനായ വി. സത്യാനന്ദന്റെ ഭാര്യയുമായ ഇന്ദിരാ സത്യാനന്ദൻ (88) നിര്യാതയായി. കുവൈറ്റിലെ മുൻ അദ്ധ്യാപികയാണ്. സംസ്കാരം എറണാകുളം അമ്മൻകോവിൽ റോഡിൽ സെൻട്രൽ ഇവൺ അപ്പാർട്ട്‌മെന്റ് ഫ്‌ളാറ്റ് നമ്പർ 3ബിയിലെ ചടങ്ങുകൾക്കുശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് രവിപുരം ശ്മശാനത്തിൽ. മക്കൾ: ഛായ, മീന. മരുമകൻ: ജഗൻ.