പരീക്ഷാകേന്ദ്രങ്ങൾ
ഒന്നാം വർഷ (പാർട്ട് മൂന്ന്) ബി.കോം (ആന്വൽ) പരീക്ഷകൾക്ക് ആലപ്പുഴ എസ്.ഡി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികളും കായംകുളം എം.എസ്.എം കോളേജിലും ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്നവർ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലും; തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്നവർ തിരുവനന്തപുരം എം.ജി കോളേജിലും; പന്തളം എൻ.എസ്.എസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികളിൽ രണ്ടാം വർഷം അടൂർ സെന്റ് സിറിൾസ് കോളേജ് പരീക്ഷാകേന്ദ്രമായി ലഭിച്ചവരിൽ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് ഉളളവരും രജിസ്റ്റർ നമ്പർ 3031856001 മുതൽ 3031856150 വരെയുളള ഒന്നാം വർഷ റഗുലർ വിദ്യാർത്ഥികളും അടൂർ സെന്റ് സിറിൾസ് കോളേജിൽ പരീക്ഷ എഴുതണം. ബാക്കിയുളള മുഴുവൻ വിദ്യാർത്ഥികളും അടൂർ കെ.വി.വി.എസ് കോളേജിൽ പരീക്ഷ എഴുതണം. തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവരിൽ രജിസ്റ്റർ നമ്പർ 3031602135 മുതൽ 3031602300 വരെയും 3031802001 മുതൽ 3031802140 വരെയുളളവർ കാര്യവട്ടം ഗവൺമെന്റ് കോളേജിലും; നെടുമങ്ങാട് ഗവൺമെന്റ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവരിൽ രജിസ്റ്റർ നമ്പർ 3031621170 മുതൽ 3031621229 വരെയും 3031821001 മുതൽ 3031821045 വരെയുളളവർ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലും; ചേർത്തല എസ്.എൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവരിൽ രജിസ്റ്റർ നമ്പർ 3031648269 മുതൽ 3031648499 വരെയും 3031848001 മുതൽ 3031848320 വരെയുളളവർ ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിലും; തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള മുഴുവൻ വിദ്യാർത്ഥികളും ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിലും; കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവരിൽ രജിസ്റ്റർ നമ്പർ 3031628225 മുതൽ 3031628301 വരെയുളളവർ ചവറ ബി.ജെ.എം കോളേജിലും; പുനലൂർ എസ്.എൻ കോളേജ് പരീക്ഷാകേന്ദ്രമായി അപക്ഷിച്ചിട്ടുളള മുഴുവൻ വിദ്യാർത്ഥികളും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലും; കൊല്ലം എസ്.എൻ കോളേജ് ഫോർ വിമൻ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള മുഴുവൻ വിദ്യാർത്ഥികളും കരുനാഗപ്പള്ളി ശ്രീ.വിദ്യാധിരാജാ കോളേജിലും പരീക്ഷ എഴുതണം. രണ്ടാം വർഷ പരീക്ഷ എഴുതുന്ന മറ്റുള്ള വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രത്തിൽ മാറ്റമില്ല.
ടൈംടേബിൾ
നാലാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ID) ഡിഗ്രി (2015 സ്കീം - റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക്
വിദൂര വിദ്യാഭ്യാസ വിഭാഗം 2017-18 എം.എ ഹിന്ദി ഒന്നും രും സെമസ്റ്റർ ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിച്ചു. പരാതികൾ 15 ദിവസത്തിനകം കോ-ഓർഡിനേറ്റർക്കു സമർപ്പിക്കണം.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം എസ്.ഡി.ഇ പാളയം സെന്ററിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് (2018 ബാച്ച്) ക്ലാസുകൾ 18 മുതൽ തുടങ്ങും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് കമ്മ്യൂണിക്കേറ്റീവ് അറബിക് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എസ് സി - ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2016 റെഗുലർ, 2015 ഇംപ്രൂവ്മെന്റ്, 2014 സപ്ലിമെന്ററി) ബിരുദ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 6 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്രണ്ടാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ് ബി.എ/ബി.എസ് സി/ബി.കോം ഡിഗ്രി ഇംപ്രൂവ്മെന്റ് 2017 അഡ്മിഷൻ - സപ്ലിമെന്ററി 2013, 2014, 2015 & 2016 അഡ്മിഷൻ പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക് സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
അറബിക് പഠനവകുപ്പ് നടത്തിവരുന്ന ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് അപേക്ഷാഫോം കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിലും വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. ഫോൺ: 9446827141
ബിരുദ പ്രവേശനം :
ജനനത്തീയതി, കാറ്റഗറി എന്നിവയിൽ തിരുത്തലുകൾക്ക് അവസരംസർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ജനനത്തീയതി, കാറ്റഗറി എന്നിവയിൽ സ്വമേധയാ തിരുത്തൽ വരുത്താം. സർവകലാശാലയിലേക്ക് നേരിട്ടോ, ഇ-മെയിൽ വഴിയോ ബന്ധപ്പെടേണ്ടതില്ല.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജൂൺ 3. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.