meena

തിരുവനന്തപുരം: പൊലീസുകാരുടെ തപാൽവോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ ആവശ്യമെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഹൈക്കോടതിക്കു കൈമാറും. ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോടാണ് റിപ്പോർട്ട് തേടിയിട്ടുള്ളത്. ഹൈക്കോടതി ഉത്തരവു പ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് മീണയുടെ തീരുമാനം.

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് നൽകിയത്. ആരോപണ വിധേയർ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണം പൂർത്തിയാക്കാനാവില്ലെന്ന് ഇടക്കാല റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.