pvl

കാട്ടാക്കട:പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട്ട് നിർമ്മാണം നടക്കുന്ന ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത് ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് കെ.പി.സി.സി പിൻതുണ നൽകുമെന്നും സ്ഥലം സന്ദർശിച്ച ശരത് ചന്ദ്രപ്രസാദ് സമരസമിതി നേതാക്കൾക്ക് ഉറപ്പു നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ.ബൈജു, ജനകീയ സമരസമിതി പ്രസിഡന്റ് സുദർശനൻ, സെക്രട്ടറി കട്ടയ്ക്കോട് തങ്കച്ചൻ, പൂവച്ചൽ സുധീർ, എൽ.രാജേന്ദ്രൻ, സമരസമിതി നേതാക്കളായ ആർ.എസ്. ലാലു, എം.എം.ഷെഫീഖ്, ജെ.ബാലസ്, വാർഡ് മെമ്പർ മിനി, ജെ.ഫസീല, ബഷീർ കുഞ്ഞ്, സുശീല, നസീമ തുടങ്ങിയവർ പങ്കെടുത്തു.