തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഒാൺലൈൻ വഴിയുള്ള അപേക്ഷ സമർപ്പണം ഇന്നലെ വൈകിട്ട് 5 മണിക്ക് പൂർത്തിയായി. ആകെ 4,99,030 അപേക്ഷകളാണ് ലഭിച്ചത്.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ പാസായ 48,728 പേരാണ് സംസ്ഥാന പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ പതിനായിരത്തോളം അപേക്ഷകർ കൂടുതൽ.

കഴിഞ്ഞ വർഷം അപേക്ഷിച്ചത് 38,985 പേരാണ്. ഐ.സി.എസ്.ഇയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണവും കൂടി. 4605പേർ.കഴിഞ്ഞ വർഷം 3829 അപേക്ഷകരായിരുന്നു. സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇന്നലെ വൈകിട്ട് വരെ 50808 അപേക്ഷകൾ ലഭിച്ചു.

ഹയർ സെക്കൻഡറി,വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് 20നും ഒന്നാം അലോട്ട്മെന്റ് 24നും രണ്ടാം അലോട്ട്മെന്റ് 29നും നടക്കും.ജൂൺ 3 ന് ക്ലാസുകൾ തുടങ്ങും. തു‌ടർന്ന് ജൂലായ് അഞ്ചിനകം രണ്ട് അലോട്ട്മെന്റുകൾ കൂടി നടക്കും.