tennis-news-sharappova
tennis news

പാരീസ് : മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിൻമാറി. രണ്ടുതവണ ഇവിടെ ചാമ്പ്യനായിട്ടുള്ള ഷറപ്പോവ തോളിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തതിനാലാണ് പിൻമാറിയത്. 32കാരിയായ ഷറപ്പോവ ഈ വർഷം ജനുവരിക്ക് ശേഷം കളത്തിലിറങ്ങിയിട്ടില്ല. ഫെബ്രുവരിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. ഈ മാസം 26നാണ് ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്നത്.

ഫെഡറർ, നദാൽ മൂന്നാം റൗണ്ടിൽ

റോം : ഇറ്റാലിയൻ ഓപ്പൻ ടെന്നിസിൽ മുൻനിര താരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും മൂന്നാം റൗണ്ടിലെത്തി. ഫെഡറർ രണ്ടാം റൗണ്ടിൽ പോർച്ചുഗലിന്റെ യാവോ സൗസയെ 6-4, 6-3നാണ് തോൽപ്പിച്ചത്. മൂന്നാം റൗണ്ടിൽ ക്രൊയേഷ്യയുടെ ബോണ കോറിച്ചാണ് എതിരാളി. ഫ്രഞ്ചുകാരൻ ജെറമിചാർഡിയെ 6-0, 6-1ന് തകർത്താണ് നദാൽ മൂന്നാം റൗണ്ടിലെത്തിയത്. നിക്കോളാസ് ബാസിനാഷ് വിലിയാണ് അടുത്ത എതിരാളി.