നേമം: ബി.എസ്.എൻ.എൽ റിട്ട.ജീവനക്കാരൻ കാറിടിച്ച് മരിച്ചു. കരുമം മധുപ്പാലം വട്ടവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ (69) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഒാടുകൂടി മധുപ്പാലത്തിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ അമിതവേഗത്തിലെത്തിയ ഇന്നോവ കാർ സുരേന്ദ്രനെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു.അപകടത്തെ തുടർന്ന് കാർ ഡ്രൈവർ കരമന സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഭാര്യ: ലളിത. മക്കൾ: സുരേഷ്ബാബു , സുധീഷ്ബാബു.. മരുമക്കൾ: രമ്യ , സ്മിത.
ഫോട്ടോ: കാറിടിച്ചു മരിച്ച സുരേന്ദ്രൻ (69)