കിംഗ്സ് കപ്പിനുള്ള 37 അംഗ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്
മലയാളി താരങ്ങളായ ജോബി ജസ്റ്റിനും സഹൽ അബ്ദുൾ സമദും ടീമിൽ.
ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ക്രൊയേഷ്യൻ മുൻ താരം ഇഗോൾ സ്റ്റിമാച്ച് തന്റെ സൈന്യത്തിനെ തയ്യാറാക്കാനുള്ള പ്രാഥമിക റിക്രൂട്ട്മെന്റ് ആരംഭിച്ചു.
ജൂൺ 5 മുതൽ എട്ടുവരെ തായ്‌ലൻഡിലെ ബുരിറാമിൽ നടക്കുന്ന കിംഗ്സ് കപ്പാണ് ഇഗോറിന്റെ ആദ്യ യുദ്ധം. ഇതിന്റെ പരിശീലന ക്യാമ്പിലേക്ക് 37 പേരെയാണ് കോച്ച് ഇന്നലെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം 20ന് ഡൽഹിയിലാണ് ക്യാമ്പ് തുടങ്ങുന്നത്. കിംഗ്സ് കപ്പിനു ശേഷം ജൂലായിൽ ഇന്റൽ കോണ്ടിനെന്റൽ കപ്പ് നടക്കും.
മലയാളി യുവതാരങ്ങളായ ജോബി ജസ്റ്റിനും സഹൽ അബ്ദുൽ സമദും 37 അംഗ ടീമിലുണ്ട്. കഴിഞ്ഞ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ജോബിയെ സീസണിനു ശേഷം ഐ.എസ് എൽ ക്ളബ് എ.ടി.കെ. സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയാണ് ജോബി. ആദ്യമായാണ് ഇന്ത്യൻ ക്യാമ്പിലേക്ക് എത്തുന്നത്. കണ്ണൂർ സ്വദേശിയായ സനൽ കേരള ബ്ളാസ്റ്റേഴ്സിന്റെ താരമാണ്. ഇന്ത്യൻ അണ്ടർ -23 ടീമിൽ അംഗമായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സ്ട്രൈക്കർ ജെജെലാൽ പെഖുലയെ ക്യാമ്പിലേക്ക് പരിഗണിച്ചിട്ടില്ല. മലയാളി താരം ആഷിഖ് കുരുണിയൻ, ഹാജിചരൺ നർസാറി, മന്ദാര റാവു ദേശായ്, നരേന്ദർ ഗെലോട്ട്, ജെറി ലാൽരിൻസുവാല എന്നിവരെയും പരിക്കു കാരം ക്യാമ്പിലേക്ക് വിളിച്ചിട്ടില്ല.
37 അംഗ ഇന്ത്യൻ ടീം
ഗോൾ കീപ്പേഴ്മ്, ഗുർപ്രീത് സന്ധു, വിശാൽ ഖേയ്ത്ത്, കമൽജിത്ത് സിംഗ്.
ഡിഫൻഡർമാർ : പ്രീതം കോട്ടാൽ, നിഷുകുമാർ, രാഹുൽ ദെക്കെ, സലാം രഞ്ജൻസിംഗ്, സന്ദേശ് ജിംഗാൻ, ആദിൽഖാൻ, അൻവർ അലി, സുഭാഷിഷ് ബോസ്, നാരായൺദാസ്, മിഡ്ഫീൽഡേഴ്സ്, ഉദാന്ത സിംഗ്, ജാക്കിചന്ദ്, ബ്രാൻഡൺ, അനിരുദ്ധ്താപ്പ, റെയ്‌നിയർ ഫെർണാണ്ടസ്, ബിക്രംജിത്ത് സിംഗ്, ധൻപാൽ ഗണേഷ്, പ്രണോയ് ഹാൽദർ, റൗളിൻ ബോർഗസ്, ജെർമൻ പ്രീത്സിംഗ്, വിനീത് റായ്, സഹൽ അബ്ദുൽ സമദ്, അമർജിത്ത് സിംഗ്, റെദീം തലാംഗ്, ലാലിയൻ സുവാല ചാംഗ്തെ, നന്ദകുമാർ, കോമൾ തട്ടാൽ, മൈക്കേൽ, സൂസൈരാജ്.
സ്ട്രൈക്കർമാർ: ബൽവന്ത് സിംഗ്, സുനിൽ ഛെത്രി, ജോബി ജസ്റ്റിൻ, സുമീത്പസി, ഫറൂഖ് ചൗധരി, മൻവീർസിംഗ്.
''എ.എഫ്സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകിരിച്ച ടീമിനൊപ്പം ഐ.എസ്.എച്ചിലും ഐ ലീഗിലും മികവ് കാട്ടിയ ചിലരെയാണ് ക്യാമ്പിലേക്ക് എടുത്തിരിക്കുന്നത്. പുതിയ താരങ്ങളുടെ പ്രകടനത്തിൽ പ്രതീക്ഷയുണ്ട്.-
ഇഗോർ സ്റ്റിമാച്ച്
ഇപ്പോൾ ക്രൊയേഷ്യയിലുള്ള ഇഗോർ ചുമതലയേറ്റെടുക്കാനായി ഉടൻ ഡൽഹിയിലെത്തും.