medicine
medical

തിരുവനന്തപുരം : ഇടുക്കി സർക്കാർ മെഡിക്കൽ കോളജിൽ ഈ വർഷവും പ്രവേശനത്തിന് മെഡിക്കൽ കൗൺസിലിന്റെ അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് അനുമതി നിഷേധിച്ചത്. വിശദീകരണം നൽകാനുണ്ടെങ്കിൽ സർക്കാർ പ്രതിനിധിയോട് ഇന്ന് നേരിൽ ഹാജരാകാനും കൗൺസി നിർദേശിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച പ്രതിനിധി ഹാജരായി വിശദീകരണം നൽകും. ആശുപത്രിയിൽ നടപ്പാക്കിയ കാര്യങ്ങൾ കൗൺസിലിനെ ബോദ്ധ്യപ്പെടുത്തി അനുമതി വാങ്ങുമെന്നാണ് സർക്കാർ വിശദീകരണം. മെഡിക്കൽ കൗൺസിലിന്റെ പരിശോധനക്ക് മുമ്പ് മറ്റ് മെഡിക്കൽ കോളജുകളിൽ നിന്ന് അദ്ധ്യാപകരെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നെങ്കിലും പരിശോധനയിൽ അദ്ധ്യാപകരുടെ കുറവ് അടക്കം പല പ്രശ്നങ്ങളും കണ്ടെത്തിയിരുന്നു. റസിഡന്റ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ്, വാർഡുകളിലെ അപര്യാപ്തതകൾ,കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യമില്ലായ്മ, അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമായുള്ള ക്വാർട്ടേഴ്സിെന്റ അഭാവം, ആശുപത്രിയിൽ കിടക്കകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് അനുമതി നിഷേധിച്ചത്.