twin-sisters

ഒട്ടാവ: കനേഡിയൻ ടെന്നീസ് താരം യൂജിൻ ബെച്ചാർഡിന് ഇൻസ്റ്റാഗ്രാമിൽ ആരാധകർ ഏറെയാണ്. എന്നാൽ യൂജിനെ കടത്തിവെട്ടുകയാണ് ഇരട്ട സഹോദരി ബീയാട്രീസ്. ആരും ശ്രദ്ധിക്കപ്പെടാതെ കിടന്ന ബിയാട്രീസിന് ഇപ്പോൾ 330,000 ഫോളവേഴ്സാണുള്ളത്. ചങ്ങാത്തംകൂടാനായി കാത്തിരിക്കുന്നത് നിരവധിപേരാണ്. കാര്യങ്ങൾ ഇക്കണക്കിന് മുന്നോട്ടുപോയാൽ അധികം വൈകാതെ ഫോളവേഴ്സിന്റെ കാര്യത്തിൽ യൂജിൻ സഹോദരിക്ക് പിന്നിലാവും .

ചൂടൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുന്നത് ബീയാട്രീസിന്റെ പതിവാണ്. പക്ഷേ, കൂടുതലാരും ശ്രദ്ധിച്ചില്ല. എന്നാൽ അടുത്തിടെ കക്ഷി മൊറോക്കോയിൽ ഒരു ഉല്ലാസയാത്രയ്ക്കുപോയി. സ്ഥലം വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഒരുമടിയും കൂടാതെ ബിക്കിനിധരിച്ചും അർദ്ധനഗ്നയായുമാെക്കെ ഫോട്ടോയ്ക്കുപോസുചെയ്തു. അറിയപ്പെടുന്നതും തഴക്കവും പഴക്കവുമുള്ള ഫോട്ടോഗ്രാഫറാണ് ദൃശ്യങ്ങൾ പകർത്തിയത്. അതോടെ ചിത്രങ്ങൾ ഒന്നുകൂടി മനോഹരമായി. ഇതിൽ മതിമറന്ന ബിയാട്രീസ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തു.

പിന്നെ സംഭവിച്ചതെല്ലാം ബിയാട്രീസ് സ്വപ്നത്തിൽപ്പോലും കരുതാത്ത കാര്യങ്ങളായിരുന്നു. മരുഭൂമിൽ അർദ്ധനഗ്നയായി പുറംതിരിഞ്ഞിരിക്കുന്നതിന്റെയും കറുത്ത ബിക്കിനി ധരിച്ച് റോഡിൽ നിൽക്കുന്നതിന്റെയും ഒട്ടക സവാരി നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.അതോടെ ഫോളവേഴ്സിന്റെ എണ്ണം കുത്തനെ കൂടി. അവസരം മുതലാക്കി കൂടുതൽ ചിത്രങ്ങൾ ബിയാട്രീസ് പോസ്റ്റുചെയ്തേക്കും എന്നാണ് കരുതുന്നത്. സഹോദരിയുടെ ചെയ്തിയെക്കുറിച്ച് യൂജിൻ ഇതുവരെ മിണ്ടിയിട്ടില്ല.