civil-service

തിരുവനന്തപുരം: നഗരങ്ങളിലെ വിദ്യാർത്ഥികൾക്കാെപ്പം നാട്ടിൻപുറത്തു നിന്നുള്ളവരെയും ഉന്നത ഉദ്യോഗ തലങ്ങളിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടിയുള്ളതാണ് കേരളകൗമുദി വായനക്കാർക്കായുള്ള സിവിൽ സർവീസ് സ്കോളർഷിപ്പ് പദ്ധതി. മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ്.ഐ.എ.എസുമായി സഹകരിച്ചാണ് കേരളകൗമുദി പദ്ധതി നടപ്പിലാക്കുന്നത്. എ.എൽ.എസ്.ഐ.എ.എസിന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ശാഖകളുണ്ട്. ഉന്നത നിലവാരമുള്ള പാഠ്യപദ്ധതിയും പഠന സാമഗ്രികൾക്കുമൊപ്പം മികച്ച പരീക്ഷാ ഫലവും മുഖമുദ്ര‌യാക്കിയ എ.എൽ.എസ്.ഐ.എ.എസ് 18 വർഷം കൊണ്ട് 2837 വിദ്യാർത്ഥികളെ സിവിൽ സർവീസിലെത്തിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, മൂവാറ്റുപുഴ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ കോച്ചിംഗ് നേടാം.

കോഴ്സിന്റെ ഘടന: ഡിഗ്രി പൂർത്തിയാക്കിയവർക്ക് ഒരു വർഷത്തെ മെയിൻ കം പ്രിലിമിനറി ഫുൾ ടൈം കോഴ്സിന് ചേരാം. കേരളകൗമുദി വായനക്കാരായ വിദ്യാർത്ഥികൾക്ക് 60,000 രൂപ മതി. ബാക്കി തുക കേരളകൗമുദിയുടെ സ്കോളർഷിപ്പാണ്. ഡിഗ്രി വിദ്യാർത്ഥികൾക്ക് ഐ.എ.എസ് ഫൗണ്ടേഷൻ പ്രോഗ്രാമിന് ചേരാം. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പ്രോഗ്രാം നടത്തുന്നത്. പ്ളസ് വൺ, പ്ളസ് ടു തലത്തിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളെയും പരിഗണിക്കും. കേരളകൗമുദി വായനക്കാരായ വിദ്യാർത്ഥികൾ 25,000 രൂപ ഫീസടച്ചാൽ മതി.

ഇന്ത്യയിലെ മികച്ച ഐ.എ.എസ് ഫാക്കൽട്ടി അംഗങ്ങളായ ജോജോ മാത്യു, മനീഷ് ഗൗതം, ശശാങ്ക് ആറ്റം, കെ.എം. പതി, സച്ചിൻ അറോറ, അലോക് ത്സാ, അരുണേഷ് സിംഗ്, സഞ്ജയ് പാണ്ടെ, അജയ് ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തിലാണ് ക്ളാസുകൾ നടക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

 www.keralakaumudi.com എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യുക.

 അപേക്ഷാഫാറം പൂരിപ്പിച്ച് താഴെ കൊടുത്തിട്ടുള്ള രണ്ട് വിലാസത്തിലും ഒാരോ കോപ്പിവീതം അയയ്ക്കുക. (രണ്ട് വിലാസത്തിലും അപേക്ഷ അയയ്ക്കുക)

വിലാസം -1

എ.എൽ.എസ്.ഐ.എ.എസ്

(ALSIAS)

മൂന്നാം നില

ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സ്,

ഇൗസ്റ്റ് ഫോർട്ട്, തിരുവനന്തപുരം -695023

വിലാസം -2

ജനറൽ മാനേജർ

കേരളകൗമുദി

പേട്ട, തിരുവനന്തപുരം

പിൻ-695024

പ്രത്യേകതകൾ

 പ്രത്യേകം അപേക്ഷാ ഫീസില്ല. ഒരു വീട്ടിൽ നിന്ന് ഒന്നിലധികം പേർക്ക് പദ്ധതിയിൽ ചേരാം.

 മുൻഗണനാക്രമത്തിൽ അപേക്ഷ സ്വീകരിക്കും.

 വിദ്യാർത്ഥികൾ ജൂൺ 30ന് മുൻപായി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.

 വിദ്യാർത്ഥികൾ കോച്ചിംഗ് സ്ഥാപനത്തിന്റെ ചിട്ടയും അച്ചടക്കവും പാലിച്ചിരിക്കണം.

 ഐ.എ.എസ് പരിശീലനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് എ.എൽ.എസ്.ഐ.എ.എസിലെ മുതിർന്ന ഉദ്യോഗസ്ഥനായ എ.യു. പ്രസാദിനെ 9895074949 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.,

 കേരളകൗമുദിയുടെ നിലവിലുള്ള വായനക്കാർക്കും പുതുതായി ചേരുന്ന വരിക്കാർക്കും പദ്ധതിയിൽ ചേരാം.