ലണ്ടൻ: രണ്ട് സിഗരറ്റ് കുറ്റികൾ വലിച്ചെറിഞ്ഞ യുവതിക്ക് 30,000 രൂപ പിഴ ബ്രിട്ടനിലെ കാനക്കിൽ മക്‌ഡൊണാൾഡ്‌സിന്റെ കാർപാർക്കിലാണ് സംഭവം. ലിനെറ്റ് വിൽഡിഗ് എന്ന 34കാരിക്കാണ് കനത്ത പിഴ ലഭിച്ചത്. വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നാരോപിച്ച് പാർക്കിലെ ജീവനക്കാർക്ക് 6800 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്.
പത്തു ദിവസത്തിനുള്ളിൽ 4000 രൂപ പിഴയടക്കാനായിരുന്നു ആദ്യം എൻഫോഴ്‌സ്‌മെന്റ് അധികൃതർ ലിനെറ്റിനോട് നിർദേശിച്ചത്. ഇതിൽ വീഴ്ചവരുത്തിയതോടെയാണ് 30,000 രൂപ അടക്കേണ്ടിവന്നത്.
എൻഫോഴ്സ്മെന്റിനെതിരെ ലിനെറ്റ് കോടതിയെ സമീപച്ചെങ്കിലും രക്ഷയായില്ല. കുറ്റം ആവർത്തിക്കാതിരിക്കാനാണ് കനത്ത പിഴ ചുമത്തിയതെന്നാണ് കോടയിയുടെ വിശദീകരണം.