വാഷിംഗ്ടൺ: ഓൺലൈൻവഴി പൂച്ചക്കുട്ടികളെ വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. മിസൗറി സ്വദേശിയായ കെൻ എന്നയാളാണ് അറസ്റ്റിലായത്. പൂച്ചകളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. അയൽവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
മൂന്നുമാസത്തിനിടെ 12 പൂച്ചകളെ കെൻ കൊന്നു എന്നാണ് പൊലീസ് പറയുന്നത്. പൂച്ചകളെ കൊന്നു ചോദ്യം ചെയ്യലിൽ കെൻ സമ്മതിച്ചു. പൂച്ചകളെ വാങ്ങിയശേഷം കഴുത്തുഞെരിച്ച് കൊല്ലും. പിന്നീട് കഷണങ്ങളാക്കി വെട്ടിനുറുക്കും. ഇതായിരുന്നു രീതി. പൂച്ചകളെ വെറുപ്പായതിനാലാണ് അവയെ കൊല്ലുന്നതെന്നാണ് കെൻ പറയുന്നത്.