entrance-rank-list
entrance rank list

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശന പരീക്ഷയുടെ സ്കോർ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. സ്കോറിനൊപ്പം കുട്ടികളുടെ പ്ലസ്ടു മാർക്ക് കൂട്ടിച്ചേർത്ത് സമീകരണം നടത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടത്. ജൂൺ 7ന് എൻജിനിയറിംഗ്, ഫാർമസി പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് എൻട്രൻസ് കമ്മിഷണറേറ്റ് ശ്രമിക്കുന്നത്. മാർക്ക് സമീകരണത്തിനായി രാജ്യത്തെ വിവിധ ബോർഡുകളുടെ കൂടിയ മാർക്ക് ലഭിക്കേണ്ടതുണ്ട്. സി.ബി.എസ്.ഇയിൽ നിന്നുപോലും ഇതുവരെ മാർക്ക് ലഭിച്ചിട്ടില്ല. കുട്ടികൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാനും തെറ്റുതിരുത്താനും സമയം നൽകേണ്ടതുണ്ട്.