തിരുവനന്തപുരം :ഉപരി പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കേരളകൗമുദി കരിയർ ഡയറക്ടറി- 2019 പുറത്തിറക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീലിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഡയറക്ടറിയുടെ കോപ്പി കേരളകൗമുദി ജനറൽ മാനേജർ ( സെയിൽസ്)ഡി.ശ്രീസാഗറിന് നൽകി മന്ത്രി ജലീൽ പ്രകാശനം നിർവഹിച്ചു..കേരളകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.പ്രസന്നകുമാർ,കോർപ്പറേറ്റ് മാനേജർ (പീരിയോഡിക്കൽസ്) ഡി.രാജേഷ് എന്നിവരും സംബന്ധിച്ചു.
കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഡയറക്ടറി ഉപരി പഠനവും ഉന്നത ഉദ്യോഗവും കാംക്ഷിക്കുന്നവർക്ക് ഉത്തമ വഴികാട്ടിയാണ്.