കിളിമാനൂർ:കുടുംബശ്രീ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ വിടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം പഴയകുന്നുമ്മൽ സി.ഡി.എസ് നേതൃത്വത്തിൽ പഞ്ചായത്ത് ആസ്ഥാനത്ത് സഘടിപ്പിച്ച ചങ്ങെിൽ ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയതു.സി.ഡി.എസ്.ചെയർപേർസൻ പ്രവിത കുടുബശ്രീ കൂട്ടായ്മ കൃഷി ചെയ്ത പച്ചക്കറി ഉല്പന്നങ്ങൾ എം.എൽ എ .ഏറ്റുവാങ്ങി. പുതിയ സംരംഭം കുടുംബശ്രീ കൂട്ടായ്മ വലിയ വിജയമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ, വാർഡംഗങ്ങളായ രതീഷ്, ജാഫർ എന്നിവർ പങ്കെടുത്തു.