നേമം: ബിഹാർ തൊഴിലാളി അനിത് സദാസ് (40)കെട്ടിടത്തിനുമുകളിൽനിന്ന് വീണ് മരിച്ചു . ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുഞ്ചാലുമ്മൂട്ടിൽ ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കയറുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ നാട്ടുകാരും പൊലീസും ചേർന്ന് കരമനയിലുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ.