കിളിമാനൂർ: അച്ഛൻ മരിച്ച് ഒരു വർഷം തികയുന്ന അന്ന് അമ്മയും മരിച്ച് റിജുവും ,രേഷ്മയും അനാഥരായി. മടവൂർ തുമ്പോട് രാജീവത്തിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ മായ (48) ആണ് കഴിഞ്ഞ ദിവസം ക്യാൻസർ ബാധിച്ച് മരിച്ചത്.കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ഭർത്താവ് രാജേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.തുടർന്ന് കുടുംബ ഭാരം തോളിലേറ്റിയ മായ തയ്യൽ ജോലി ചെയ്ത് കുടുംബം പുലർത്തുന്നതിനിടയിലാണ് മായയ്ക്ക് അർബുദം പിടിപ്പെട്ടത്.ഇത് മക്കളെയൊ ബന്ധുക്കളയോ അറിയിക്കാതെയും, ചികിത്സ തേടാതെയും അസുഖം മൂർച്ഛിക്കുകയായിരുന്നു. രാജേന്ദ്രന്റെ ചികത്സക്കായി നല്ലൊരു തുക ചിലവായതിനെ തുടർന്ന് വലിയ കുടുംബത്തിലായിരുന്നു കുടുംബം ,ഇതിനിടയിലാണ് മായയുടെ മരണം, അഞ്ച് സെന്റ് പുരയിടവും പഴയൊരു വീടും മാത്രമാണ് ഇവരുടെ ആകെ സമ്പാദ്യം, മായയുടെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ രേഷ്മയും, പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ റിജുവും അനാഥരായി.