yesudas

കഴക്കൂട്ടം: മരം വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്രു കന്യാകുമാരി മാഞ്ഞാലുമ്മൂട് കൊക്കോട് കിഴവൻവിളയിൽ യേശുദാസ് (57) മരിച്ചു. ഇന്നലെ രാവിലെ 10.30ന് അൽസാജ് ഹോട്ടലിനു പുറകിലെ ഒരു വീട്ടിൽ മാവു മുറിക്കുന്നതിനിടെ ശിഖരം ലൈനിൽ തട്ടി ഷോക്കേറ്ര് നിലത്തു വീഴുകയായിരുന്നു.സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരം മുറിച്ച് തമിഴ്‌നാട്ടിലെത്തിച്ച് വിൽക്കുന്ന പണിയായിരുന്നു യേശുദാസിന് . ഭാര്യ: രാജം. മക്കൾ: ജിജോ, ജിജി.