chewing-gum

വാഷിംഗ്ടൺ: അമിത വണ്ണവും ശരീര ഭാരവും കുറയ്ക്കണോ? എങ്കിൽ ച്യൂയിംഗം ചവയ്ക്കൂ. അമേരിക്കയിലെ ....... യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ച്യൂയിംഗത്തിന് ബോണസ് മാർക്ക് ലഭിച്ചത്. ദിവസവും ച്യൂയിംഗം ചവയ്ക്കുന്നവർ അല്ലാത്തവരെക്കാൾ കൂടുതൽ കലോറി ഉപയോഗിക്കുകയും അങ്ങനെ ശരീര ഭാരവും അമിത വണ്ണവും നന്നായി കുറയുകയും ചെയ്യുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ച്യൂയിംഗം ചവയ്ക്കുന്നവർ അല്ലാത്തവരെക്കാൾ അഞ്ചു ശതമാനം കലോറി കൂടുതൽ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തൽ.

ഇതിനൊപ്പം ച്യൂയിംഗ് ചവയ്ക്കുന്നത് മധുരപലഹാരങ്ങളോടുള്ള കൊതി ഇല്ലാതാക്കും. കൂടാതെ കൊഴുപ്പടിയാതിരിക്കാനും വിശപ്പു കുറയാനും സഹായിക്കുന്നു. മധുരപലഹാരങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കാതിരിക്കുന്നത് ശരീരഭാരം കുറയുന്നതിന് ഇടയാക്കും.

കാര്യങ്ങൾ ഇങ്ങനെയാണെന്നു കരുതി ച്യൂയിംഗം കൂടുതൽ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പുകവലി ശീലം നിറുത്താനും ഉന്മേഷം നൽകാനും ച്യൂയിംഗം ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് നേരത്തേയുള്ള പഠനങ്ങളിൽ വ്യക്തമായിരുന്നു.